Ticker

6/recent/ticker-posts

കുളിക്കാനായി പിതാവിനൊപ്പം എത്തി പുഴയിൽ ഇറങ്ങിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

കാസർകോട്:കുളിക്കാനായി പുഴയിൽ ഇറങ്ങിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണ കുട്ടിയെ കാസർകോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസക്കിടെയാണ് മരണം.
മുട്ടത്തൊടി കല്ലക്കട്ട കടുംബട്ടയിലെ അബ്ദുൾ റഹ്മാ ൻ്റെ മകൻ
അബ്ദുള്ളയാണ് മരിച്ചത്.
കടുംബട്ട മധുവാഹിനി പുഴയിൽ ഇന്നലെ രാവിലെയാണ് അപകടം. പിതാവിനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കാനായി ഇറങ്ങിയ സമയം വീഴുകയായിരുന്നു . ഇന്ന് ഉച്ചയോടെയാണ് മരണം.ഗ്ലോബൽ പബ്ലിക് സ്കൂൾ മാന്യയിലെ വിദ്യാർത്ഥിയായിരുന്നു.
വിദ്യാനഗർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments