Ticker

6/recent/ticker-posts

ഇന്ന് മുതൽ നടക്കാനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

കാഞ്ഞങ്ങാട്: ഇന്ന്മുതൽ ആരംഭിക്കേണ്ടിയിരുന്ന മൂന്നുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു.ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടന കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ്  സമരം താൽക്കാലികമായി മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിച്ചു.
 അഞ്ചുദിവസ പ്രവൃത്തിവാരം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന
 മൂന്നുദിവസത്തെ രാജ്യവ്യാപക പണിമുടക്കാണ് പിൻവലിച്ചത്.
 ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സമരം മാറ്റിയത്. പ്രവൃത്തി ദിനങ്ങൾ അഞ്ചായി ചുരുക്കാൻ തത്വത്തിൽ ധാരണയായെന്നാണ് സൂചന. മൂന്ന് ദിവസത്തെ സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ‌ തുറന്ന് പ്രവർത്തിച്ചിരുന്നു. പിന്നാലെയാണ് രാത്രി വൈകി തീരുമാനമുണ്ടായത്.
Reactions

Post a Comment

0 Comments