നീലേശ്വരത്തും തൃക്കരിപ്പൂരിലും അറസ് ററിലായവർ ഉൾപെടെ
15 പ്രവർത്തകർ റിമാൻഡിൽ.
യുവജന കായിക മന്ത്രി ഒ. ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനം കാഞ്ഞങ്ങാട്ട് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അനീഷ്, മേഖലാ ട്രഷറർ സബിൻ, ബ്ലോക്ക് കമ്മിറ്റി അംഗം അനീഷ് രാമഗിരി, ഒ.വി അഖിൽ, വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
മന്ത്രിയെ തടഞ്ഞ കേസിൽ നേരത്തെ നീലേശ്വരത്ത് അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും തൃക്കരിപ്പൂരിൽ അറസ്റ്റിലായ അഞ്ച് പ്രവർത്തകരെയും നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രവർത്തകരെ അറസ്ററ് ചെയ്തതിൽ ഡി.വൈ.എഫ്.ഐ പ്രതിഷധത്തിന് ആഹ്വാനം ചെയ്തു.
0 Comments