കാസർകോട്:ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കാണ് മോഷണം പോയത്.
ആസാദ് നഗറിലെ പി.എ. റസാഖിൻ്റെ ബൈക്കാണ് മോഷണം പോയത്.
വൈകീട്ട് 3.45 മണിക്ക് നിർത്തിയിട്ടതായിരുന്നു. രാത്രി 10 മണിക്കാണ് മോഷണം പോയ വിവരം അറിയുന്നത്.
കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments