Ticker

6/recent/ticker-posts

കരിപ്പൂർ വിമാന താവളത്തിൽ പള്ളിക്കര സ്വദേശി ഷൂസിൽ ഒളിപ്പിച്ച 1.37 കോടി വില വരുന്ന സ്വർണം പിടികൂടി

കാഞ്ഞങ്ങാട്:കരിപ്പൂർ വിമാന താവളത്തിൽ വൻ സ്വർണവേട്ട. കാസർകോട്
 പള്ളിക്കര സ്വദേശി ഷൂസിൽ
 ഒളിപ്പിച്ച 1.37 കോടി വില വരുന്ന സ്വർണം പിടികൂടി.
 കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഒരു കിലോയിലധികം സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ  പള്ളിക്കര സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണം പിടികൂടിയതെന്നാണ് റിപ്പോർട്ട്.
ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രാവിലെ 9 മണിയോടെ എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു.
കരിപ്പൂർ വഴി സ്വർണ കടത്ത് വ്യാപകമായെന്നാണ് പരാതി.

Reactions

Post a Comment

0 Comments