Ticker

6/recent/ticker-posts

വ്യാജ ഫേസ് ക്രീം : ഫോൺ നമ്പർ കാസർകോട് സ്വദേശിനിയായ സ്ത്രീയുടെ പേരിലുള്ളത്

കാഞ്ഞങ്ങാട്:മലപ്പുറം സ്വദേശിയായ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിക്കാൻ ഇടയാക്കിയ വ്യാജ ഫേസ് ക്രീമിന്റെ  കസ്റ്റമർ കെയർ ഫോൺ നമ്പർ കാസർകോട് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ദുബായ് നിർമ്മിതമെന്ന പേരിൽ വിപണിയിലെത്തിയ ക്രീമിന്റെ പാക്കറ്റിൽ നൽകിയിരുന്ന കസ്റ്റമർ കെയർ നമ്പറാണ് കാസർകോട് സ്വദേശിനിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതോടെ ഈ വ്യാജ ഉൽപ്പന്നം കാസർകോട് കേന്ദ്രീകരിച്ച് നിർമ്മിച്ചതാണോ എന്ന സംശയവും ഉയർന്നതിനെ തുടർന്ന് ഇത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നമ്പറിന്റെ ഉടമയ്ക്ക് നോട്ടീസ് നൽകാനും, അനധികൃതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്നവർക്കും ഇവ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മെത്തോട്രെക്സേറ്റ്  എന്ന രാസവസ്തു ശരീരത്തിലെത്തി 17 കാരിയുടെ വൃക്കകൾക്ക് ഗുരുതരമായ തകരാർ  സംഭവിച്ചതായാണ് റിപ്പോർട്ട്.
Reactions

Post a Comment

0 Comments