Ticker

6/recent/ticker-posts

അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാർ പി.ജയരാജനെയും ടി.വി.രാജേഷിനെയും വെറുതെ വിട്ടു

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ  കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ  കൊച്ചിയിലെ സിബിഐ കോടതി വിധി പറഞ്ഞു. പി. ജയരാജനെയും ടിവി രാജേഷിനെയും കേസിൽ കോടതി വെറുതെ വിട്ടു. 18 പേരെ കേസിൽ വെറുതെ വിട്ടത്.
ഒന്നാം സുമേഷ്
പ്രതി, മൂന്നാം അനൂപ് ഉൾപെടെ
 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ 13 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് ഉത്തരവ് വന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികളാണ് കേസിലുള്ളത്.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്  പി ജയരാജനും അന്ന് എംഎൽഎയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീംഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തരെ പിന്നീട് സിപിഎമ്മുമാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം
എസ്എംഎസ് വഴി അയച്ചുനൽകി.  ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത്  തന്നെ ഷുക്കൂർ മരിച്ചു.
33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടതിനെതുടർന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈെഫ് ഐ പ്രവർത്തകരായ കെ വി സുമേഷ്, ഗണേഷൻ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി എൻ മോഹനൻ 11-ാം പ്രതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്‍ന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിയാണ്. കേസിലെ 32-ാം പ്രതിയാണ് പി.ജയരാജൻ, 33 -ാം പ്രതിയാണ് ടി വി രാജേഷ്. ഇരുവർക്കുമെതിരെയുള്ളത്ഗൂഢാലോചന കുറ്റമായിരുന്നു. കോടതി വിധി കേൾക്കാൻ സി.പി.എം നേതാക്കളും ഷുക്കൂറിൻ്റെ ബന്ധുക്കളും കോടതിയിലെത്തി.
Reactions

Post a Comment

0 Comments