Ticker

6/recent/ticker-posts

ഹോട്ടൽ മുറിയിൽ നിന്നും സ്ത്രീയുടെ പണവും ഫോണും എ.ടി.എം കാർഡും കവർന്നു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഹോട്ടൽ മുറിയിൽ നിന്നും  സ്ത്രീയുടെ പണവും ഫോണും എ.ടി.എം കാർഡും കവർന്നു. റൂം ബോയി എന്ന വ്യാജേന ലോഡ്ജ് മുറിയിലെത്തി കവർച്ച നടത്തുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു . പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പാങ്ങാട്ട് സ്വദേശി അഷറഫാണ് 52 അറസ്റ്റിലായത്. ഉദുമ രഞ്ജീസ് ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി 9.15 നാണ് കവർച്ച. ഇടുക്കി കരുണാപുരം ബാലഗ്രാം എസ്. മുരളീധരപണിക്കറുടെ ഭാര്യ കെ.എസ്. ജയശ്രീ 56 യാണ് കവർച്ചക്കിരയായത്. ഫോൺ, എ . ടി . എം 4000 രൂപയും അടങ്ങിയ ബാഗാണ് കവർച്ച ചെയ്തത്.

Reactions

Post a Comment

0 Comments