Ticker

6/recent/ticker-posts

150 കോടി രൂപയുടെ അജാനൂർ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

കാഞ്ഞങ്ങാട്:150 കോടി രൂപയുടെ അജാനൂർ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജനത അജാനൂരിലെ  ജനതയുടെ ഒരു വ്യാഴവട്ടക്കാലമായി കാത്തിരിപ്പിന് ഇതോടെ വിരാമമാകും ഇനി അജാനൂർ കടപ്പുറത്തുവരുന്നത് പദ്ധതിക്ക് തറക്കല്ലിടാനായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രിയോട് നിർദേശിച്ചതുപ്രകാരം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.
  നബാർഡിൻ്റെ ഫണ്ട് ആവശ്യപ്പെടും അത് കിട്ടിയില്ലെങ്കിലും പദ്ധതി വരും ഇനി തറക്കല്ലിടാൻ ആയിരിക്കും വരുന്നത് ഏറ്റവും പ്രയാസപ്പെടുന്ന ജനത തീരപ്രദേശത്ത് ജീവിക്കുന്നവരാണ്. കാലാവസ്ഥ വ്യതിയാനം ദുരന്തമുണ്ടാക്കുന്നു ,മത്സ്യ ലഭ്യതയുടെ ഗണ്യമായകുറവ്,
തീരശോഷണം കടൽകയറ്റം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യമാണ് തീരദേശ ജനത അഭിമുഖീകരിക്കുന്നത്.  അങ്ങനെ അവരെ വിധിയ്ക്ക് വിട്ടു കൊടുക്കാനാവില്ല. അവരെ ചേർത്ത് പിടിക്കണം സംരക്ഷിക്കണം അതാണ് സർക്കാരിൻ്റെ കാഴ്ചപാട്
 മണ്ണെണ്ണ സബ് സിഡി 75 രൂപ യാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന നി ർമാണ പദ്ധതി പ്രഖ്യാപിച്ചു തുക 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കി ഇനി കുറച്ചു കൂടി കൂട്ടും പുനർഗേഹം പദ്ധതി നന്നാക്കണം കിട്ടാനുള്ള തുക തരും. കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയോട് പറഞ്ഞ പ്രധാനകാര്യം കേരളത്തിൻ്റെ തീരപ്രദേശം സംരക്ഷിക്കണം എന്നാണ്. അതിന് പദ്ധതി തയ്യാറാക്കുന്നുണ്ട്. മിഷൻ സമുദ്രയിലൂടകേരളത്തെ തുറമുഖ നഗരമാക്കുകയാണ് സ്വപ്നം . അതിനു വേണ്ടി ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിൽ തീരദേശ ത്തെ മക്കൾക്ക് സംവരണമുണ്ടാകും. അതുവഴി ലഭിക്കുന്ന  തൊഴിലിനും സംവരണമുണ്ടാകും . തീരദേശ ജനതയ്ക്ക് മിഷൻ സമുദ്രയുട നേട്ടമുണ്ടാകും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ക്രൂയിസ്ഷിപ്പ് വരണം എന്നാണ് ആഗ്രഹം ജില്ലയിൽ എയർ സ്ട്രിപ്പ് വരും .ആരോഗ്യ രംഗത്ത് കാര്യമായ മാറ്റം ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് കാസറഗോഡ്. കാസർകോടിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു രാജ്മോഹൻ ഉണ്ണിത്താൻ എം പി ആമുഖ പ്രഭാഷണം നടത്തി. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ, കെ.നീലകണ്ടൻ എം എൽ എ  , ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്., രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ. ഫൈസൽ, ബഷീർ വെള്ളിക്കോത്ത്, ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരായ അമ്പാടി കാരണവർ, മൂത്ത ഭഗവതി ആയത്താർ കണ്ണൻ കാരണവർ, ജുമാമസ്ജിദ് പ്രസിഡന്റ് ഹസ്സൻ ഹാജി, ഷാജി മുഹയ്യിദിൻ, എ ഹമീദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു. വി.വി. സുഹാസ് സ്വാഗതവും നൗഷാദ് നന്ദി
 പറഞ്ഞു.








Reactions

Post a Comment

0 Comments