Ticker

6/recent/ticker-posts

മന്ത്രവാദ ചികിൽസക്കെത്തിയ ആൾ യുവതിയുടെ 15 പവൻ സ്വർണാഭരങ്ങൾ കൈക്കലാക്കി കേസ്

കാസർകോട്: പുലർച്ചെ 3 മണിക്ക് വീട്ടിൽ
മന്ത്രവാദ ചികിൽസക്കെത്തിയ 
ആൾ യുവതിയുടെ 15 പവൻ സ്വർണാഭരങ്ങൾ
 കൈക്കലാക്കിയതായി പരാതി. ഭർതൃമതിയുടെ പരാതിയിൽ മുന്ത്രവാദിക്കെതിരെ പൊലീസ് 
കേസെടുത്തു.
മഞ്ചേശ്വരം പാത്തൂർ സ്വദേശിനിയായ 27 കാരിയുടെ പരാതിയിൽ കർണാടക പുതുബഡ്വാൾ സ്വദേശി
 സഫ് വാനെതിരെ 31യാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മെയ് 13 ന് പുലർച്ചെ 3 മണിക്കാണ് സംഭവം.
യുവതിയുടെ വീട്ടിൽ വച്ച് മന്ത്രവാദത്തിലൂടെ യുവതിയുടെ രോഗം ചികിൽസിച്ച് ഭേദമാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15 പവൻ സ്വർണം വാങ്ങി കൊണ്ട് പോയി തിരിച്ചു നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
Reactions

Post a Comment

0 Comments