Ticker

6/recent/ticker-posts

ജില്ലാശുപത്രിയിൽ വീട്ടമ്മയുടെ മരണം: സൂപ്രണ്ടിനെ ഉപരോധിച്ച 41 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ജില്ലാശുപത്രിയിൽ വീട്ടമ്മയുടെ മരണത്തെ തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച 41 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
സൂപ്രണ്ട് ഡോ.എം.പി.ജീജയുടെ പരാതിയിൽ ഡോ. സിദ്ദാർത്ഥ് അടക്കം 41 ഡി.വൈ.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കെതിരെയാണ് കേസ്. കഴിഞ്ഞ 24 ന്
വൈകീട്ട് 6 മണിക്ക്
 ചെമ്മട്ടംവയൽ പ്രവർത്തിക്കുന്ന കാസർകോട് ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിൻ്റെ ചേംബറിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി. പൊതാവൂർ  താമസിക്കുന്ന മാധവി  എന്ന സ്ത്രീ മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആണെന്നും ഉത്തരവാദികളായ ഡോക്ടർമാരെ മാറ്റി നിർത്തി അന്വേഷണം നടത്തണം എന്ന് ആരോപിച്ച് ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ കണ്ടാൽ അറിയുന്ന നാല്പതോളം പേർ ന്യായ വിരുദ്ധമായി സംഘം ചേർന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി അതിക്രമിച്ചു കയറി എന്നും പരാതിയിൽ വ്യക്തമാക്കി. ചേംബറിലുണ്ടായിരുന്ന സൂപണ്ടിനെയും സഹപ്രവർത്തകരെയും കൈ മുഖത്തേക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മോശമായ ഭാഷയിൽ സംസാരിച്ച് അപമാനിക്കുകയും ചെയ്യുകയും  ഇത് മൂലം  മാനസികമായ വിഷമം ഉണ്ടായി.
 രോഗികൾക്കു ചികിത്സയും ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാകേണ്ടതായ ആശുപത്രി പോലുള്ള സ്ഥാപനത്തിൽ  നടത്തിയ സംഘടിതമായ ഇടപെടലുകളും ഭീഷണിപ്പെടുത്തലുകളം ജില്ലാ ആശുപത്രിയുടെ സമാധാന പരമായ പ്രവർത്തനത്തിനും രോഗികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായെന്നുമാണ് കേസ്.
Reactions

Post a Comment

0 Comments