Ticker

6/recent/ticker-posts

പടന്നക്കാട് ട്രെയിൻ തട്ടി മരിച്ചത് കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലർക്ക് ആയ യുവാവ്

കാഞ്ഞങ്ങാട്: ഇന്നലെ രാത്രി 8 മണിക്ക്
പടന്നക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ സീനിയർ ക്ലർക്ക് ആയ യുവാവാണെന്ന് വ്യക്തമായി.
രാവിലെ 9 മണിക്കും രാത്രി 8 മണിക്കും ഇടയിൽ ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് കരുതുന്നത്.
വെള്ളൂർ പാങ്ങാടം മൂലക്കൊവൽ
 എം.വി. അനൂപ് 41 ആണ് മരിച്ചത്. രാത്രി തിരച്ചിലിനൊടുവിലാണ്
 മൃതദേഹം കണ്ട് കിട്ടിയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജില്ലാശുപത്രി മോർച്ചറിയിൽ മൃതദേഹം.
പാളത്തിനരികിൽ നിന്നും ലഭിച്ച ബാഗ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്.
Reactions

Post a Comment

0 Comments