Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിലും ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്ളക്സ് ബോർഡ്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിലും
 ഷാഫി പറമ്പിലിനെ
 പിന്തുണച്ച് ഫ്ളക്സ് ബോർഡ്.
രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രസതാവനയെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കിടെയാണ് ഉണ്ണിത്താൻ്റെ തട്ടകത്തിൽ തന്നെ
ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ളക്സ് ഉയർന്നത്.
കുപ്രചരണങ്ങൾക്കും
കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്ത് എന്നാണ് ഫ്ലെക്സിലെ വരികൾ
നേരത്തെ ഈ വിഷയത്തിൽ പരസ്യപ്രസ്താവനകളോ ഫ്ലെക്സ് പ്രചരണങ്ങളോ നടത്തരുതെന്ന കെപിസിസിയുടെയും എഐസിസിയുടെയും നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് അണികളുടെ ഫ്ലെക്സ് യുദ്ധം .
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിലാണ് ബോർഡ് ഉയർന്നത്.
Reactions

Post a Comment

0 Comments