Ticker

6/recent/ticker-posts

കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന 7, 10,30 തീയ്യതികളിൽ

കാസർകോട്: സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നവംബർ 7, 10, 30 തീയതികളിൽ കാസർകോട് ആസ്റ്റർ മിംസിൽ സംഘടിപ്പിക്കുന്നു. ഫൈബ്രോ സ്കാൻ പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് കൺസൾട്ടേഷൻ സൗജന്യമായിരിക്കും.  രാവിലെ 11 മുതൽ ഉച്ചയ്ക്ക് 01:30 വരെ മാത്രമാണ് ഈ ആനുകൂല്യം ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പിൽ ലഭിക്കുക. 
കരൾരോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവർ എന്നിവയുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വേദനരഹിതമായ അൾട്രാ സൗണ്ട് രീതിയാണ് ഫൈബ്രോ സ്കാൻ. ഇതിലൂടെ കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കരളിന് എത്രത്തോളം തകരാറ് സംഭവിച്ചിട്ടുണ്ട് എന്നും കൃത്യമായി അറിയാൻ കഴിയും. തീർത്തും ലളിതമായ ഈ പരിശോധന ഫാറ്റി ലിവർ രോഗമുള്ളവർ, ഹെപ്പറ്റൈറ്റിസ്-ബി അല്ലെങ്കിൽ സി (Hepatitis B/C) ബാധിച്ചവർ, മദ്യപിക്കുന്ന ശീലമുള്ളവർ, എൽ.എഫ്.ടി (LFT) പോലെയുള്ള രക്തപരിശോധനാ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉള്ളവർ എന്നിവർ ചെയ്യുന്നത് അഭികാമ്യമാണ്‌. 
സ്ലോട്ടുകൾ പരിമിതമായതിനാൽ നിങ്ങളുടെ സ്ലോട്ടുകൾ ബുക്ക് ചെയ്യാനായി ബന്ധപ്പെടുക ☎️ 703 400 1111 .
Reactions

Post a Comment

0 Comments