ഇരുവൃക്കകളും തകരാറിലായ ആറുവയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു
November 05, 2026
കാഞ്ഞങ്ങാട്: ഇരുവൃക്കകളും തകരാറിലായ ആറുവയസുകാരന്‍ ചികില്‍സാ സഹായം തേടുന്നു. പെരിയ പെരിയോക്കിയിലെ വിജയന്റെയും അനുഷയുടെയും മകന്‍ ആര്‍ദ്രവാണ് രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നത്. ഇതിനകം ലക്ഷക്കണക്കിന് രൂപ ചികില്‍സക്കായി ചിലവാക്കി. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിന് 25 ലക്ഷത്തോളം രൂപ വേണ്ടി വരും. നിര്‍ധനരായ ആര്‍ദ്രവിന്റെ കുടുംബത്തിന് ഇത് താങ്ങാനാകാത്ത തുകയാണ്. കൂലിവേല ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ് വിജയന്‍ ഇത്രയും കാലം മകനെ ചികില്‍സിച്ചത്. ആര്‍ദ്രവിന്റെ തുടര്‍ചികില്‍സക്കായി കെ. നീലകണ്ഠന്‍ എംഎല്‍എ ചെയര്‍മാനും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സബിത വൈസ് ചെയര്‍പേഴ്സണായും ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ചികില്‍സാ സഹായം അക്കൗണ്ട് നമ്പർ 40442101073580 IFSC KLGB 0040442, ആര്‍ദ്രവ് ചികില്‍സാ സഹായ കമ്മിറ്റി, കേരള ഗ്രാമീണ്‍ ബാങ്ക് പെരിയ ബ്രാഞ്ചിലേക്ക് അയക്കണം.
0 Comments