Ticker

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചതിൽ സംശയം പ്രകടിപ്പിച്ച് ഡി.വൈ.എസ്.പിക്ക് പരാതി പൊലീസ് അന്വേഷണം

കാഞ്ഞങ്ങാട്:പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാറിന് പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നീലേശ്വരം തൈ ക്കടപ്പുറം അഴിത്ത ലയിലെ സന്തോഷിൻ്റെ മകൻ നീരജിന്റെ 15 മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ്  ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലെ  വിദ്യാർത്ഥിയായ നീരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് മാനസികമായും ശാരീരികമായും നീരജിനെ പീഡിപ്പിച്ചതായും ഒരു ദിവസം മുഴുവൻ സ്കൂളിലെ 
സ്റ്റോർ റൂമിൽ നിർത്തിച്ചതായും
 പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഭവ ദിവസം ഉച്ചക്ക് നീരജ് വീട്ടിൽ നിന്നും ഇറങ്ങി കടിഞ്ഞിമൂല ഭാഗത്തേക്ക് ഓട്ടോ
യിൽ പോയി. തിരിച്ച് ബസിൽ സങ്കടകരമായ അവസ്ഥയിൽ വന്ന കുട്ടിയുടെ മുഖത്ത് പാട് കണ്ടതോടെ കാര്യം തിരക്കിയവരോട് വീണതാണെന്ന് കുട്ടി പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടതെന്നും പറയുന്നു. കുട്ടിയുടെ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്.
രക്ഷിതാക്കളായ സന്തോഷും നിഷയും വാർഡ് കൗൺസിലറായ കെ. പ്രകാശന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് ഡിവൈ.എസ്‌.പിക്ക് പരാതി നൽകിയിരിക്കുന്നത്.
Reactions

Post a Comment

0 Comments