വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു .
മാലോം അതിരുമാവിലെ സാബു കുര്യാക്കോസിൻ്റെ മകൾ അലീന സാബു 29 വിൻ്റെ പരാതിയിൽ മംഗലാപുരം സ്വദേശികളായ സിബിൻ ജോസ്,
ശ്രീകാന്ത് എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
മംഗ്ളുരുവിൽ സ്ഥാപനം നടത്തുന്ന പ്രതികൾ കഴിഞ്ഞ മാർച്ച് മുതൽ
304000 രൂപ കൈ പറ്റി ജോലിയുള്ള വിഡ നൽകാമെന്ന് പറഞ്ഞെങ്കിലും വിസ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments