വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് തികച്ചും വ്യാജമാണെന്ന് മാലോത്ത് ചേർന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ആരോപണവുമായി കോൺഗ്രസ് രംഗത്ത് വരികയായിരുന്നു.
വിഷയത്തിൽ പൊലീസ് നിഷ്പക്ഷവും കൃത്യവുമായ അന്വേഷണം നടത്തിയ ശേഷം മാത്രമെ തുടർനടപടികളിലേക്ക് കടക്കാവൂ എന്ന് കോൺഗ്രസ് യോഗം ആവശ്യപ്പെടുന്നു.
നിരപരാധിയായ പ്രമോദിനെ രാഷ്ട്രീയമായും നിയമപരമായും സംരക്ഷിക്കാൻ കോൺഗ്രസ് യോഗം തീരുമാനിച്ചിട്ടുണ്ട്.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗത്തിൽ അധ്യക്ഷത വഹിച്ചു. എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയ് കിഴക്കരക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാലയിൽ, ബളാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷോബി ജോസഫ്, മിനി മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, വി. ജെ.ആൻഡ്രൂസ്, ജിജോ പി. ജോസ്, അലക്സ് നെടിയകാലയിൽ പ്രസംഗിച്ചു.
0 Comments