Ticker

6/recent/ticker-posts

പടന്നക്കാട് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയത് ലോറി അശ്രദ്ധമായി നിർത്തിയിട്ടത്, ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഇന്നലെ രാത്രി 10.30 ന് ദേശീയ പാതയിൽ
 പടന്നക്കാട് നിർത്തിയിട്ടിരുന്ന ലോറിയിൽ മോട്ടോർ ബൈക്കിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ച അപകടത്തിൽ ലോറി
ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശികളായ കല്ലളി വീട്ടിൽ മനോജ് കുമാറിൻ്റെ മകൻ
അനുരാഗ് മനോജ് 24, പുളിച്ചേരം വീട്ടിൽ വേണുഗോപാലിൻ്റെ മകൻ
ആനന്ദ കൃഷ്ണൻ 24 എന്നിവരാണ് മരിച്ചത്. 
പടന്നക്കാട് നെഹ്റു
കോളേജിന് സമീപം
 ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇരുവരും സഞ്ചരിച്ച
ബൈക്ക് ഇതേ ദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
ഗുരുതര നിലയിൽ ഇരുവരെയും 
 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിക്കുകയായിരുന്നു.
ഇരുവരും തെയ്യം കാണാൻ പോവുകയായിരുന്നുവെന്നാണ് വിവരം.
സിഗ്നൽ 
ലൈറ്റുകൾ ഇടാതെ അശ്രദ്ധമായി ലോറി നിർത്തിയിട്ടതാണ് അപകടകാരണമെന്നാണ് എഫ് . ഐ . ആർ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
 മൃതദേഹങ്ങൾ രാവിലെ
 ജില്ലാശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് വീട്ടുകാർക്ക് വിട്ടു നൽകും.
സുഹൃത്തുക്കളുടെ മരണം നാടിനെ ഞെട്ടിച്ചു.
Reactions

Post a Comment

0 Comments