Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിയുടെ കരിങ്കൽ ക്വാറിക്ക് വ്യാജ സാക്ഷ്യപത്രമെന്ന് വിജിലൻസ് കണ്ടെത്തൽ

കാഞ്ഞങ്ങാട്:സ്വകാര്യ വ്യക്തിയുടെ അനധികൃത കരിങ്കൽ ക്വറിക്ക് ഗ്രൂപ്പ് വില്ലേജ് ഓഫീസറുടെ വ്യാജ സാക്ഷ്യപത്രമെന്ന് കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരള ലാൻഡ് അസൈൻമെന്റ് ചട്ട പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം നടത്തുന്നതിന് വേണ്ടി നെട്ടണിഗേ ഗ്രൂപ്പ്‌ വില്ലേജ് ഓഫിസർ നോൺ അസൈൻമെന്റ് സർട്ടിഫിക്കറ്റ് നൽകിയതായാണ് വിജിലൻസ് പരിേശോധനയിൽ കണ്ടെത്തിയതെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു. 
 ഈ ഭൂമിയിൽ വര്ഷങ്ങളോളം ഖനനം നടത്തി കാഞ്ഞങ്ങാട് സ്വദേശി ആയ സ്വകാര്യ വ്യക്തി വൻ ലാഭം ഉണ്ടാക്കി. നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള ഹൈക്കോ ടതിയിൽ നിന്നും പൊലിസ് പ്രൊട്ടക്ഷനു വേണ്ടി ഇതേ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് വിഭാഗം അറിയിച്ചു.
 വിജിലൻസ് ഇൻസ്‌പെക്ടർ ശ്രീദാസൻ എംവിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സീനിയർ സിവിൽ ഓഫീസർ മാരായ കെ. വി. ജയൻ ,പി.വി. ലിജിൻ , പ്രമോദ് കൂക്കൾ തഹസിൽദാർ  സുരേഷ് ബാബു കുറ്റിക്കോൽ തുടങ്ങിയവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments