Ticker

6/recent/ticker-posts

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു ഭർത്താവിനും മകൾക്കും ഗുരുതരം

കാസർകോട്:കാറും മോട്ടോർ
ബൈക്കും കൂട്ടിയിടിച്ച്
 യുവതി മരിച്ചു. ഭർത്താവിനും മകൾക്കും ഗുരുതരമായി പരിക്കേറ്റു.
കാസർകോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം .
ബദിയഡുക്ക  ബേർള നവജീവന സ്കൂളിന് സമീപത്തെ രാജേഷിൻ്റെ ഭാര്യ വീണ 38 യാണ് മരിച്ചത്.
ഭർത്താവ് രാജേഷ് 48, മകൾ രുധന്യ 13എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 10.30 മണിക്ക് ബദിയഡുക്ക മീത്തലെ ബസാറിലാണ് അപകടം.
രാജേഷ് ഓടിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
റോഡ് മുറിച്ച് വലതു ഭാഗത്തേക്ക് ഓടിച്ച് പോകവെ കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments