Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ ലഹരിക്കടത്ത് കേസിലെ സ്ഥിരം പ്രതിക്ക് കരുതൽ തടങ്കൽ

കാസർകോട്: ലഹരിമാഫിയയ്‌ക്കെതിരെ പൊലീസ് നടപ്പിലാക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ'  പദ്ധതിയുടെ ഭാഗമായി തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കാസർകോട് സ്വദേശിക്കെതിരെ കർശന നടപടി. ചെങ്കള  മാർത്തോമ്മാ റോഡിലെ അഹമ്മദ് ഷെരീഫിനെ
തിരെയാണ് പിറ്റ് എൻ.ഡി.പി.എസ് 
നിയമപ്രകാരം കരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചത്.  അണങ്കൂർ  ആണ് താമസിക്കുന്നത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന്  കേസുകളാണ്  രജിസ്റ്റർ ചെയ്തിട്ടുള്ള തെന്ന് പൊലീസ് പറഞ്ഞു.
 ബേക്കൽ പൊലീസ് സ്റ്റേഷനിൽ
2022 ഓഗസ്റ്റ് 18-ന് രജിസ്റ്റർ ചെയ്ത കേസിൽ 5.9 ഗ്രാം കഞ്ചാവും 0.98 ഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു.
ബേക്കൽ പൊലീസ് തന്നെ
2023 ഫെബ്രുവരി 10-ന് 30.51 ഗ്രാം മെത്താംഫെറ്റാമൈനുമായി പിടികൂടി .
വിദ്യാനഗർ പൊലീസ് 
2023 സെപ്റ്റംബർ 12-ന് 3.99 ഗ്രാം മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് കേസെടുത്തു.
വിദ്യാനഗർ പൊലീസ് 
2025 ഫെബ്രുവരി 25-ന് എം.ഡി.എം.എ 
ഉപയോഗിച്ചതിന് പിടികൂടി.
കാസറഗോഡ് പൊലീസ്  2026 മെയ് 7-ന് 3.68 ഗ്രാം എം.ഡി.എം.എയുമായി  വീണ്ടും പിടികൂടി .
വിദ്യാനഗർ വിദ്യാനഗർ സബ് ഇൻസ്പെക്ടറുമായ വിജയൻ മേലത്തും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത കുമാർ ഡാൻസാഫ്
 സംഘവും ചേർന്നാണ്  പിടികൂടിയത്. 
ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ ലഹരിമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ്, 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി പ്രതിയെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കർശന നടപടികളിലേക്ക്  കടന്നതെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും ലഹരിക്കടത്തുകാർക്കെതിരെ സമാനമായ കർശന നടപടികൾ തുടരുമെന്നും പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments