കാസർകോട്: വടക്കൻ മലബാറിന്റെ ആരോഗ്യമേഖലയ്ക്ക് പുതു കരുത്തേകി കേരളത്തിലാദ്യമായി എ.ഐ അധിഷ്ഠിത ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് സംവിധാനം അവതരിപ്പിച്ച് കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ജാപ്പനീസ് മെഡിക്കൽ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരായ നിപ്രോയുടെ മക്കോട്ടോ എ.ഐ അധിഷ്ഠിത ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട്’ സംവിധാനമാണ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രി എന്ന നേട്ടവും കാസർകോട് ആസ്റ്റർ മിംസ് കൈവരിച്ചിരിക്കുകയാണെന്ന് ബന്ധപെട്ടവർ പറഞ്ഞു. കാസർകോട്ടെ പൊതുജനങ്ങൾക്ക് ലോകോത്തരമായ ചികിത്സാസംവിധാനങ്ങൾ ഒരുക്കുക എന്ന ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ദീർഘവീക്ഷണത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും ഭാഗമായാണ് നൂതന സാങ്കേതിവിദ്യയിൽ അധിഷ്ഠിതമായ ഹൃദയചികിത്സ ഒരുങ്ങിയിരിക്കുന്നത്.
മനുഷ്യശരീരത്തിലെ പ്രത്യേകിച്ച് ഹൃദയത്തിലെ കൊറോണറി ആർട്ടറികളുടെ ഉൾഭാഗം ശബ്ദതരംഗങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുക എന്നതാണ് ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് മെഷീനുകളുടെ ഉപയോഗം. സാധാരണ ആൻജിയോഗ്രാം പരിശോധനകളെക്കാൾ കൃത്യമായി രക്തക്കുഴലുകളിലെ ബ്ലോക്കുകളും കാൽസ്യം അടിഞ്ഞുകൂടിയതും (പ്ലാക്ക്) വ്യക്തമായി മനസ്സിലാക്കാൻ കാർഡിയോളജിസ്റ്റുകളെ ഇത് പര്യാപ്തമാക്കുന്നു. സങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി ചികിത്സകൾ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കാൻ കഴിയുന്നു എന്നതാണ് ഈ നൂതന സാങ്കേതികവിദ്യയുടെ പ്രധാന നേട്ടം. സാധാരണ ആൻജിയോഗ്രാം പരിശോധനകളിൽ നിന്ന് ലഭിക്കുന്ന 2D ചിത്രങ്ങളേക്കാൾ വ്യക്തതയോടെ രക്തധമനികളുടെ ഉൾവശവും, തടസ്സങ്ങളുടെ കാഠിന്യം, ധമനീഭിത്തികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെയും കാൽസ്യത്തിന്റെയും അളവ് എന്നിവ തത്സമയം മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതുവഴി ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാ രീതി കൃത്യമായി നിശ്ചയിക്കാനും സങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും കൃത്യതയും ഉറപ്പാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കാൽസ്യം പാളികൾക്ക് അടിയിൽ മറഞ്ഞിരിക്കുന്ന ലിപിഡ് നിക്ഷേപങ്ങൾ തിരിച്ചറിയാൻ കഴിയുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതോടെ ഓട്ടോമേറ്റഡ് അളവുകൾ, പ്ലാക്കുകളുടെ വിലയിരുത്തൽ, ഒപ്റ്റിമൽ സ്റ്റെന്റ് ലാൻഡിംഗ് സോണുകളുടെ തിരിച്ചറിയൽ എന്നിവ കൂടുതൽ കൃത്യമാകുന്നു.
ഇൻട്രാവാസ്കുലർ അൾട്രാസൗണ്ടും നിയർ-ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയും (എൻ.ഐ.ആർ.എസ്) സംയോജിപ്പിച്ചുള്ള സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകത. 35 മുതൽ 65 മെഗാഹെർട്സ് വരെയുള്ള ഉയർന്ന ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് തരംഗങ്ങൾ 20 മൈക്രോമീറ്റർ വരെ സൂക്ഷ്മതയുള്ള വ്യക്തമായ ദൃശ്യങ്ങൾ നൽകുന്നു. ധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം വിശകലനം ചെയ്യാനും, സ്റ്റെന്റിന്റെ കൃത്യമായ അളവും സ്ഥാപിക്കേണ്ട സ്ഥാനവും മുൻകൂട്ടി നിർണ്ണയിക്കാനും ഈ യന്ത്രത്തിന് സാധിക്കും. കൂടാതെ ഭാവിയിൽ വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് ഏറെ സഹായകമാണ് എന്ന് കാസറഗോഡ് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം തലവനും സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റുമായ ഡോ. രാമകൃഷ്ണ സി.ഡി വാർത്ത
സമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് സമഗ്ര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ആസ്റ്റർ മിംസ് നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സേവനവും നൂതന ചികിത്സാ സൗകര്യങ്ങളും സംയോജിപ്പിച്ച് മേഖലയിലെ ആരോഗ്യ സുരക്ഷാ രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട് എന്ന് കാസറഗോഡ് ആസ്റ്റർ മിംസ് സി.ഒ.ഒ സുധീർ ബാസുരി അഭിപ്രായപ്പെട്ടു. നൂതന വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളും മികച്ച ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാവുദ്ധീൻ, കാർഡിയോളജിസ്റ്റുമാരായ ഡോ. അബ്ദുൾ നവാഫ്,
ഡോ.കിഷൻ രാജ് .കെ എന്നിവർ വാർത്ത
0 Comments