Ticker

6/recent/ticker-posts

കടന്നൽ കുത്തേറ്റ് അഞ്ച് മാസം ഗർഭിണിയായ പശു ചത്തു, രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്:കടന്നൽ കുത്തേറ്റ് അഞ്ച് മാസം ഗർഭിണിയായ പശു ചത്തു. രക്ഷിക്കാനെത്തിയ മൂന്ന് 
പേർക്ക് കടന്നൽ കുത്തേറ്റു.
കെട്ടിയിട്ടിരുന്ന പശുവിനെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു .
അരയി വയലിൽ മേയാൻ കെട്ടിയിട്ട പശുവാണ് കടന്നൽ കുത്തേറ്റ് ചത്തത്. കൂളിയങ്കാലിലെ
 നൗഷാദിൻ്റെ പശുവാണ് ചത്തത്. 
നൗഷാദിനും 48, അരയിലെ ഇസ്മയിൽ 55,കടവത്തെ കുട്ട്യൻ77 എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്.
പശുവിൻ്റെ ജഡം സംസ്ക്കരിച്ചു. ഈ ഭാഗത്ത് കടന്നൽ കൂട് കൂട്ടിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

Reactions

Post a Comment

0 Comments