Ticker

6/recent/ticker-posts

ദേശീയ പാതയിൽ നിന്നും മീൻ വണ്ടി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട് :ദേശീയ പാതയിൽ നിന്നുംമീൻ വണ്ടി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മീനുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിൻ്റെ മുറ്റത്തേക്ക് വീഴുകയായിരുന്നു .
ഇന്ന് ഉച്ചയോടെ പുല്ലൂർ കേളോത്താണ് അപകടം.
വാഹനത്തിൻ്റെ ടയർ ഊരി തെറിച്ച നിലയിലാണ്.
മീൻ നശിച്ചു. വാഹനത്തിലുണ്ടായിരുന്ന വർ രക്ഷപ്പെട്ടു. വീടിന് ഇടിക്കാത്തതിനാലും വീട്ടുമുറ്റത്ത് ആളില്ലാത്തതും മറ്റ് അപകടങ്ങൾ ഒഴിവാക്കി.
രണ്ടാഴ്ച മുൻപും ഇതേ വീട്ടുമുറ്റത്തേക്ക് ലോറി മറിഞ്ഞിരുന്നു. ഇതിന് തൊട്ടു മുൻപ് സമീപത്ത് തന്നെ മറ്റൊരു ലോറിയും അപകടത്തിൽപ്പെട്ടു.
ഇവിടെ അപകടം പതിവായതോടെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു.
Reactions

Post a Comment

0 Comments