Ticker

6/recent/ticker-posts

വീട്ടമ്മയുടെ കഴുത്തിൽ നിന്നും ആഭരണം കവർച്ച : പ്രതി എത്തിയത് കാട്ടിലൂടെ

കാഞ്ഞങ്ങാട്:വീട്ടുമുറ്റത്ത് സ്ത്രീയുടെ
 കഴുത്തിൽ നിന്നും അഞ്ച് പവൻ സ്വർണ മാല കവർന്ന പ്രതി എത്തിയത് കാട്ടിലൂടെയെന്ന് സൂചന. കൃത്യം നടത്തിയ പ്രതി കാട്ടിൽ ഓടി മറിയുകയും ചെയ്തു.
 4 പവൻ മോഷ്ടാവ് കൊണ്ട് പോയപ്പോൾ മാലയുടെ ഒരു ഭാഗം ഒരു പവൻ വീട്ടമ്മക്ക് തിരിച്ച് കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ
കൊളത്തൂർ ബാവിക്കരയടുക്കത്തെ അരിയിൽ ബി.കെ.കൃഷ്ണൻ നായരുടെ ഭാര്യ കെ.ശുഭ 55 യാണ് കവർച്ചക്കിരയായത്. വീടിന് സമീപത്തെ കാട്ടിൽ കൂടി വീട്ടുമുറ്റത്തെത്തിയ മോഷ്ടാവ്
മാല പൊട്ടിക്കുകയായിരുന്നു. പ്രതി മുഖം മൂടി ധരിച്ചിരുന്നില്ല.
നേരെത്തെ ഇരുട്ട് വീണതക്കം നോക്കിയായിരുന്നു കവർച്ച. വ്യാപാരിയായ ഭർത്താവ് വീട്ടിൽ എത്തിയിട്ടില്ലെന്നും കവർച്ചക്കാരൻ ഉറപ്പ് വരുത്തിയിരുന്നു . വീടിനെ കുറിച്ചും സാഹചര്യവും ക്രിത്യമായി അറിയുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
ബേഡകം പൊലീസ് കേസെടുത്ത് കവർച്ചക്കാരനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
Reactions

Post a Comment

0 Comments