കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലിൽ കടയുടെ ഗ്രില്ല് തകർത്ത് ഷട്ടർ തുറന്ന് കവർച്ച. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.മൂന്നാം മൈലിലെ മണ്ണടി സ്റ്റോറിലാണ് മോഷണം. അനാദിക്കടയുടെ ഗ്രിൽസ് പൊളിച്ച നിലയിലാണ്. മേശ വിരിയുടെ അടിയിൽ വെച്ച 7600 രൂപയും കേശവലിപ്പിൽ നിന്നും 2 40 രൂപയും മേശയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 10 പാക്കറ്റ് സിഗരറ്റുകളും കവർന്നു. മേശക്ക് മുകളിലുണ്ടായിരുന്ന കട ഉടമയുടെ സിം അടക്കമുള്ള മൊബൈൽ ഫോണും മോഷ്ടാക്കൾ കൊണ്ട് പോയി. കട ഉടമ നായിക്കുട്ടിപ്പാറയിലെ വി. വി. കൃഷ്ണൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments