Ticker

6/recent/ticker-posts

വിവാഹ വീടിന് സമീപം കമ്പിപ്പാര കൊണ്ട് യുവാവിന് അടിയേറ്റു അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്:വിവാഹ വീടിന് സമീപം കമ്പിപ്പാര കൊണ്ട് യുവാവിന്  അടിയേറ്റു. സംഭവവുമായി ബന്ധപെട്ട് കാറിലും ഓട്ടോറിക്ഷയിലുമായെത്തിയ
  അഞ്ച് പേർക്കെതി ഹോസ്ദുർഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.
അജാനൂർ മുട്ടുംന്തലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം.
കല്യാണവാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്ത് ഗതാഗതതടസമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം.
മുട്ടുന്തലയിലെ യു.വി. ആരിഫിനാണ് 30 അടിയേറ്റത്.
റോഡിലെ ഗതാഗതതടസം നീക്കുന്നതിനിടെ കാറിലും ഓട്ടോയിലുമെത്തിയ സംഘം കമ്പിപ്പാര കൊണ്ട് നെറ്റിയിലടിച്ച് പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
വിഷ്ണു, രതീഷ്, വിഷ്ണു,സുജിത്ത്, സതീശൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 
Reactions

Post a Comment

0 Comments