കാഞ്ഞങ്ങാട്:മദ്യ ലഹരിയിൽ വാഹനം ഓടിച്ച നിരവധി പേർ അറസ്റ്റിൽ. കാറിൽ ഓട്ടോ ഇടിച്ചു. മദ്യ ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . ഇന്നലെ രാത്രി 12 ന് കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷനിൽ സംസ്ഥാന പാതയിലായിരുന്നു അപകടം.
അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഹോസ്ദുർഗ് പൊലിസ് മദ്യ ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോ കസ്റ്റഡിയിലെടുത്തു. കാറിന് കേട് പാട് സംഭവിച്ചു.
രാത്രി പൊലീസ് നടത്തിയ വ്യാപക പൊലീസ് പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഡ്രൈവർമാരെ മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു, കാറുകളും ഇരു ചക്രവാഹനങ്ങളുമുൾപ്പെടെ കസ്റ്റഡിയിലെടുത്തു .
0 Comments