Ticker

6/recent/ticker-posts

ആശുപത്രിയിൽ നിന്നും കാണാതായ യുവാവ് കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ആശുപത്രിയിൽ നിന്നും
 കാണാതായ യുവാവ് കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെ 3.30 മണിയോടെ ഇഖ്ബാൽ ഗേറ്റിനടുത്ത് പാളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
 അസുഖത്തെ തുടർന്ന്
ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതായ ആളാണെന്ന് വ്യക്തമായി.
പെരിങ്ങത്തൂർ മേക്കുന്ന് മീനപ്പാറം കുന്നുമ്മൽ സുകുമാരൻ്റെ മകൻ കെ. ഷാജിത് കുമാർ 50 ആണ് മരിച്ചത്.
രാത്രി 12 മണിക്ക് ശേഷം ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്.
കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ബന്ധുക്കൾ കാഞ്ഞങ്ങാടെത്തി .
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments