കാഞ്ഞങ്ങാട്:
കോളിച്ചാലിലെ യുവാവിനെയും പെൺസുഹൃത്തിനെയും രാത്രി കാസർകോട്ട് ലോഡ്ജിൽ ആക്രമിച്ചു. യുവതിയുടെ സ്വർണ കമ്മൽ തട്ടിയെടുത്തു. രണ്ട് പേർ അറസ്റ്റിൽ. ഒരു 17 കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.കോളിച്ചാൽ പാറക്കടവിലെ കെ.എ.
ഉദൈഫ് 22 നെയും പെൺ സുഹൃത്തിനെയുമാണ് ആക്രമിച്ചത്.
സംഭവത്തിൽ കാസർകോട് സ്വദേശി കളായ അമീറലി,സാബിത് എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ള 17 കാരനെയും പ്രതി ചേർത്തു.
പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള മാലിലോഡ്ജ് മുറിയിലാണ് സംഭവം.
ഇന്നലെ വൈകീട്ട് 4.30 മണിക്കും രാത്രി 8 മണിക്കും ഇടയിലാണ് സംഭവം.
യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. യുവതിയെ ഭീഷണിപ്പെടുത്തി ഒരു ജോഡി സ്വർണ കമ്മൽ ഊരി വാങ്ങിയ ശേഷം യുവാവിൻ്റെ എ.ടി.എം കാർഡ് ഭീഷണിപ്പെടുത്തി വാങ്ങി 10000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
0 Comments