കാഞ്ഞങ്ങാട് 20 ലക്ഷം രൂപയുടെ കുഴൽ പണവുമായി 2 പേർ അറസ്റ്റിൽ
കാസർഗോഡ് കാഞ്ഞങ്ങാട് ഇരുപത് ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി.
മംഗ്ലരുവിൽ നിന്നും ചന്ദേരയിലേക്ക് കാറിൽ കൊണ്ടു പോവുകയായിരുന്ന പണമാണ് പിടിച്ചത്. സംഭവത്തിൽ അടുക്കത്ത്ബയൽ സ്വദേശികളായ കെ.എ.
മെഹമൂദ് 54, എ.എ.മുഹമ്മദ് എന്നിവർ പിടിയിലായി.
ജില്ലാ പോലീസ് മേധാവി വൈദവ് സഖ് സേനയക്ക് ലഭിച്ച
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്.
0 Comments