കാഞ്ഞങ്ങാട് : ഭീകരാക്രമണം നടന്ന കശ്മീരിലെ പഹൽ ഗാമിനു വിളിപ്പാടകലെ കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലിൽ നിന്നു മുള്ള 25 പേരടങ്ങുന്ന വിനോദയാത്ര സംഘവും പെട്ടു. ഇവർ സുരക്ഷിതരാണ്. കാഞ്ഞങ്ങാട്, കുറ്റിക്കോൽ, ചുള്ളിക്കര, രാജപുരം, പനത്തടി, കൊട്ടോടി, ബളാന്തോട്, മാലക്കല്ല് ഭാഗത്ത് നിന്നു മുള്ള വരാണ് ഇവർ. 12 സ്ത്രീകളും 2 വയസുള്ള കുട്ടിയുമടക്കം 25 അംഗ സംഘമാണ് കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും ഓഫീസുള്ള ടൂർ ട്രാവൽസ് വഴി 19 ന് കശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. ടൂർമേറ്റ് ഹോളിഡേഴ്സ് എന്ന ട്രാവൽസ് വഴിയായിരുന്നു ഇവർകശ്മീരിലെത്തിയത്. ഉടമ അജീഷ് ബാലൻ ഒപ്പമുണ്ടായിരുന്നു. ഭീകരാക്രമണം നടന്ന സ്ഥലത്തിനടുത്ത് രണ്ട് കിലോമീറ്റർ അകലെ പാൽ ഗ്രാമിലായിരുന്നു ഇവർ. ആരുവാലി യിലെത്തി , ബേത്താബ് വാലിയിലേക്ക് പോകാൻ ഒരുങ്ങവെ യാണ് സംഭവം അറിയുന്നത്. കുതിര സവാരിയിൽ മാത്രമെ ഭീകരാക്രമണം നടന്ന ബെയ്സാലം വാലി എന്ന സ്ഥലത്തേക്ക് സഞ്ചാരികൾക്ക് പോകാനാവൂ. പ്രായമുള്ളവരും കുട്ടിയുമുള്ള തിനാൽ ഇവിടേക്കുള്ള യാത്ര ഉപേക്ഷിക്കുകയായിരുന്നുവെന്ന് കശ്മീരിലുള്ള ട്രാവൽ ഉടമ അജിഷ് ബാലൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഡ്രൈവറോട് ഒരാൾ ഭീകരാക്രമണം നടന്ന കാര്യം വിളിച്ച് പറയുകയും ഞൊടിയിടയിൽ എല്ലാവരും കശ്മീരിൽ നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ മുറികളിലേക്ക് മാറുകയും ചെയ്തു. ഹോട്ടലിലേക്ക് എത്തിയ സമയം തന്നെ തുരു തുരാ പട്ടാളവണ്ടികൾ ചീറി പായുന്നത് നേരിൽ കണ്ടു. മൃതദേഹങ്ങൾ ഒന്നൊന്നായി കൊണ്ട് പോകുന്നതും ഇവർക്ക് കാണാമായിരുന്നു. ഇതെല്ലാമായപ്പോൾ എല്ലാവരും ഭയന്ന് വിറച്ചു. ഹോട്ടൽ മുറി മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടായില്ല. അന്ന് രാത്രി കശ്മീരിൽ തങ്ങി ഇന്നലെ വൈകീട്ട് വിമാനം വഴി എല്ലാവരും ഡൽഹിയിലെത്തി. രാത്രി ഡൽഹിയിൽ ആണ് എല്ലാവരും. രാത്രിയിൽ തന്നെ നാട്ടിലേക്ക് തിരിക്കും. ബുധനാഴ്ച മുഴുവൻ കശ്മീരിൽ സഞ്ചരിക്കാനായിരുന്നു തീരുമാനമെങ്കിലും യാത്ര വെട്ടിച്ചുരുക്കിയാണ് മടങ്ങിയത്. കൊട്ടോടി സ്വദേശികളായ ആർ. ജി. നളിനി ടീച്ചർ, എം.ബാലകൃഷ്ണൻ, വി.കെ. ബാലകൃഷ്ണൻ, ചുള്ളിക്കരയിലെ പി. മുഹമ്മദ് മാസ്റ്റർ, ഭാര്യ എ.റുഖിയ, പി. ശോഭ, ടി പി . പ്രസന്നൻ, പി. മീനാക്ഷി, എം.ജി. വേണുഗോപാലൻ, വി.സതി, ജോസഫ്, ജയ് സി ജോസ്, എം.സി. മിഥുൻ, വി.വി. ആ തിര, റി ഹാം വിദഹ്,എം. കെ. സതീശൻ, സി.ടി. സി ജിന, വി.പത്മരാജൻ, അനു പമ പത്മരാജൻ, പാർവതി പത്മരാജൻ, പാർത്ഥിവ് പത്മരാജൻ, പി.കെ.കൃഷ്ണപ്രിയ, സി.പി. ബിജോയ്, സാമുവൽ, ട്രാവൽ ഉടമ അജീഷ് ബാലൻ എന്നിവരാണ് സംഘത്തിലുള്ളത്.
0 Comments