കാഞ്ഞങ്ങാട് :
ഫാൻസി കട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു. ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കമ്പല്ലൂരിൽ ഫാൻസി കടനടത്തുന്ന കെ.ജി. ബിന്ദു 46 വിന് നേരെയാണ് ആസിഡാക്രമണമുണ്ടായത്. പിന്നാലെ അക്രമം നടത്തിയ രതീഷ് 44എന്ന യുവാവിനെ തൊട്ടടുത്ത പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവാവ്
കടക്കുള്ളിൽ കയറി യുവതിയുടെ
ദേഹത്ത് ആസഡ് ഒഴിക്കുകയായിരുന്നു. യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പൊലീസ് തിരയുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
0 Comments