കാഞ്ഞങ്ങാട്:-എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തണം എന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം നേർന്ന്കൊണ്ട് 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉൽഘാടനം ചെയ്തു.
എയിംസ് കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡണ്ട്ജമീല അഹമ്മദ്അധ്യക്ഷത വഹിച്ചു.
എൻഡോസൾഫാൻ ദുരിതം പേറുന്ന ഇരയായ മുഹമ്മദ് ഷാമിൽ പടന്നക്കാട് ഉപവാസത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. അസിനാർ, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, മുസ്‌ലിം ലീഗ് ദേശീയ കൗൺസിലർ എ.ഹമീദ് ഹാജി, മുനിസിപ്പൽ കൗൺസിലർ വി.വി. ശോഭ, അജാനൂർ പഞ്ചായത്ത് മെമ്പർമാരായ ഹാജറ സലാം, എം.രവീന്ദ്രൻ, ഇബ്രാഹിം ആദിക്കാൽ, പ്രമുഖ സാഹിത്യകാരൻ
പ്രേമചന്ദ്രൻ ചോമ്പാല, കൂട്ടായ്മ ഭാരവാഹികളായ ബഷീർ കൊല്ലമ്പാടി, മുരളീധരൻ പടന്നക്കാട്, ശ്രീനാഥ് ശശി, എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് കിർമാണി, സൂര്യ നാരായണ ഭട്ട്, നാസർ പി.കെ. ചാലിങ്കാൽ, മൊയ്‌ദു നീലേശ്വരം, കൃഷ്ണദാസ് അച്ചംവീട്, അൻവർ ടി.ഇ., പ്രീത സുധീഷ്, സുമിത നീലേശ്വരം, മാലതി അമ്പാടി, സുഹറ പടന്നക്കാട്, കെ. വി. പ്രസാദ്, ഷർമിള, സൂര്യ പ്രഭ, ചന്ദ്രൻ ഞാണിക്കടവ് എന്നിവർ സംസാരിച്ചു.
24 മണിക്കൂർ ഉപവാസത്തിൽ വൈകുന്നേരം 5 മണി വരെ സ്ത്രീകളും ശേഷം നാളെ രാവിലെ 10 മണി വരെ പുരുഷന്മാരും പങ്കെടുക്കും.
കൂട്ടായ്മ പ്രസിഡന്റ്‌ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ സുകുമാരൻ പെരിയച്ചൂർ ചായ നൽകി ബഹുജന ഉപവാസം അവസാനിപ്പിക്കൽ ചടങ്ങ് നിർവ്വഹിക്കും.
വൈസ് പ്രസിഡന്റ് ഫൈസൽ ചേരക്കാടത്ത് പന്തൽ സജ്ജീകരണം നടത്തി. സെക്രട്ടറി
മുരളീധരൻ പടന്നക്കാട്
പ്രോഗ്രാം നിയന്ത്രിച്ചു.
0 Comments