Ticker

6/recent/ticker-posts

തൃക്കണ്ണാട് കടപ്പുറത്ത് രൂക്ഷമായകടലാക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നു 30, ഓളം തെങ്ങുകൾ കടപുഴകി

കോട്ടിക്കുളം :തൃക്കണ്ണാട് പ്രദേശത്ത് ഇന്നുണ്ടായ രൂക്ഷമായ കടൽക്ഷോഭം . നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. വലിയ നാശ നഷ്ടമുണ്ടായി. 30 ഓളം തെങ്ങുകൾ കടപുഴകി. കടലാക്രമണത്തിൽ നാട്ടുകാർ ഭീതിയിലായി.17 പേരെ മാറ്റി പാർപ്പിച്ചതായി ഹൊസ്ദുർഗ് തഹസിൽദാർ അറിയിച്ചു
പഞ്ചായത്ത് പ്രസിഡണ്ട്
ലക്ഷ്മി , പഞ്ചായത്ത് മെമ്പർമാരായ വിനയകുമാർ, ഷൈനിമോൾ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് എ ഇ ബാബുരാജ് , കോസ്റ്റൽ എൻജിനീയർ സുനി, നാഷണൽ കോസ്റ്റൽ റിസർച്ച് സെൻറർ ഉദ്യോഗസ്ഥന്മാരായ ശ്രീപത് ,രാജ് , കോട്ടിക്കുളം വില്ലേജ് ഓഫീസർ സുഭാഷ്,  പൊതുപ്രവർത്തകനായ മൂസ പാലക്കുന്ന് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടരെത്തുടരെ ഉണ്ടാകുന്ന കടൽപ്രക്ഷോഭം മൂലം മത്സ്യ തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടു നേരിടുന്നതായി   പഞ്ചായത്ത് പ്രസിഡണ്ട്  ലക്ഷ്മി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു.
Reactions

Post a Comment

0 Comments