കാഞ്ഞങ്ങാട്: കരുണ വറ്റാത്തവരുടെ കാരുണ്യ മൊഴുകിയെത്തിയപ്പോൾ പത്ത് വയസുകാരിയുടെ ചികിത്സക്ക് വേണ്ട അരക്കോടി രൂപയും കവിഞ്ഞ് ചികിൽസാ സഹായം.
അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചികിൽസ തുക സമാഹരണത്തിൽ ഒരാഴ്ചകൊണ്ട്സ്വരൂപിച്ചത്
63 ലക്ഷം 60137 രൂപ
പള്ളിക്കര പഞ്ചായത്തിൽ പാക്കം പതിമൂന്നാം വാർഡിൽ താമസിക്കുന്ന പത്ത് വയസുകാരി വിവേകക്കായാണ് തുക സമാഹരിച്ചത്.
തലാസിമിയാ അത്യപൂർവ്വ രോഗം ബാധിച്ച് ഉടനടി മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി വിവേകയുടെ കുടുംബം പ്രയാസമനുഭവിക്കുന്നതറിഞ്ഞാണ്അമർഷാൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ
ചികിൽസ തുക സമാഹരിച്ചത്. ഓൺലൈൻ വഴി ഉൾപ്പെടെ സഹായം അഭ്യർത്ഥിച്ചു നാട്ടുകാരും സഹകരിച്ചു. അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു ബാബുവിൻ്റെ നേതൃത്വത്തിൽ വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി ഇവർക്കൊപ്പം പ്രയത്നിച്ചു.
നായി. തുക പാക്കത്തെ വീട്ടിലെത്തി അമർഷാൻ ഫൗണ്ടേഷൻ ചെയർമാൻ അമർഷാനും മറ്റ് ഭാരവാഹികൾ മാതാവിനെ എൽപ്പിച്ചു.കുട്ടിയുടെ മജ്ജ മാറ്റിവെക്കൽ അടുത്ത ആഴ്ച ബംഗ്ളുരു ആശുപത്രിയിൽ നടക്കും. അമ്മയാണ് മജ്ജനൽകുന്നത്.
പടം : വിവേക അമർഷാനൊപ്പം
0 Comments