Ticker

6/recent/ticker-posts

സി പി എം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

നീലേശ്വരം:
സിപി എം നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ  75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ  ഭാഗമായി "സ്മൃതി ആദരവ് സദസ്" സംഘടിപ്പിച്ചു.
 സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ  അരയാൽത്തറയ്ക്ക് സമീപത്താണ് പരിപാടി സംഘടിപ്പിച്ചത്.എ കെ ജിയുടെ കുടുംബാംഗങ്ങൾ അടക്കം 17 കുടുംബാംഗങ്ങളെ ആദരിച്ചു. മുൻ എംപി പി കരുണാകരൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തെ  ആദരിച്ചു.പി പി മുഹമ്മദ് റാഫി അധ്യക്ഷനായി.പ്രൊഫ.കെ പി ജയരാജൻ സ്വാതന്ത്ര്യ ദിന സേനാനികളെയും കുടുംബാംഗങ്ങളെയും
പരിചയപ്പെടുത്തി.പി കെ സുരേഷ് കുമാർ  പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി എം രാജൻ, നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, കെ രാഘവൻ, കരുവക്കാൽ ദാമോദരൻ, കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു.പി കെ രതീഷ് സ്വാഗതവും ടി വി ഭാസ്ക്കരൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments