കാഞ്ഞങ്ങാട്: ആഫ്രിക്കൻ പന്നി പനിയാണെന്ന സംശയത്തിൽ പരപ്പ കമ്മാടത്ത് വീട്ട് വളപ്പിൽ ചത്ത നിലയിൽ കണ്ട കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു വ്യാഴാഴ്ച്ച രാവിലെയാണ് കമ്മാടത്തെ നാസറിൻ്റെ വീട്ടുപറമ്പിൽ അഞ്ച് വയസ് പ്രായം വരുന്ന പെൺ പന്നിയെ ചത്ത നിലയിൽ കണ്ടത് പ്രത്യക്ഷത്തിൽ മരണ കാരണം വ്യക്തമായില്ല ജഡത്തിൽ പരിക്കുകളൊന്നും കാണപ്പെട്ടില്ല കഴുത്തിലും തലയിലും നീലിച്ച പാടുകൾ കാണപ്പെട്ടു ആഫ്രിക്കൻപന്നിപ്പനിയാണെന്ന സംശയമുയർന്നതോടെ ജഡംപോസ്റ്റ്മോട്ടം ചെയ്യാൻ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ അഷ്റഫ് നിർദേശം നൽകുകയായിരുന്നു പ്ലാച്ചിക്കര മൃഗാശുപത്രിയിലെ ഡോക്ടർ പി കെ ദീരജ് സംഭവസ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്മോർട്ടം ചെയ്തു വെടിയേറ്റോ കഴുത്തിൽ കുരുക്കിട്ട് കൊന്നതല്ലന്ന് പോസ്റ്റ്മോർ
ട്ടത്തിൽ വ്യക്തമായി പോസ്റ്റ്മോട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാതെ വന്നതോടെ രക്തസാബിളുകൾ വിദഗ്ധ പരിശോധക്കയച്ചിരിക്കുകയാണിപ്പോൾ മരുതോം ഫോറസ്റ്റ് സെക്ഷ നോ ഫീസർ ബി എസ് വിനോത്കുമാർ, ഫോസ്റ്റ് ഉദ്യോഗ സ്ഥനായ എം എസ് സുമേശ് കുമാർ എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി ജഡം പിന്നീട് സംസ്ക്കരിച്ചു
പടം.. കാട്ട് പന്നിയുടെ ജഡം മൃഗഡോക്ടർ പി.കെ.ദിരജ് പോസ്റ്റ്മോർട്ടം ചെയ്യുന്നു
0 Comments