Ticker

6/recent/ticker-posts

പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

പുല്ലൂർ:  പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അനുമോദനവും നടന്നു. വിദേശ രാജ്യങ്ങളിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ കുടുംബസംഗമത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നു. പുല്ലൂർ വണ്ണാർ വയലിലെ അഡ്വക്കറ്റ് പി കൃഷ്ണൻ നായർ സ്മാരക പരിസരത്ത് നടന്ന കുടുംബസംഗമം   പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് പവിത്രൻ നിട്ടൂർ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പുല്ലൂർ പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി പത്മനാഭൻ പടിഞ്ഞാറെ വീടിനെ അനുമോദിക്കുന്ന ചടങ്ങും നടന്നു കൂടാതെ സൂറത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ശ്രുതി സുകേഷ്, കണ്ണൂർ യൂണിവേഴ്സിറ്റി
ബി. എസ്.സി. ജിയോഗ്രാഫി ഒന്നാം റാങ്ക് നേടിയ ഇ.വിഷ്ണു, കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മ്യൂസിക് ഒന്നാം റാങ്ക് നേടിയ ഗ്രീഷ്മ എന്നിവരെയും അനുമോദിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. കരിയൻ, എം.വി. നാരായണൻ, ചരിത്രകാരൻ ഡോക്ടർ സി.ബാലൻ, ഒല്ലൂർ പ്രവാസി കൂട്ടായ്മ രക്ഷാധികാരി ജനാർദ്ദനൻ പുല്ലൂർ, വെൽഫെയർ കൺവീനർ അനിൽ പുല്ലൂർ, സ്ഥാപക പ്രസിഡണ്ട് കെ. വി. ദാമോദരൻ പുല്ലൂർ , സ്ഥാപക ട്രഷറർ ദാമോദരൻ ബേങ്കാട്ട്, വൈസ് പ്രസിഡണ്ട് മനോജ് വരയില്ലം, അഡ്വക്കേറ്റ് പി. കൃഷ്ണൻ നായർ സ്മാരക മന്ദിരം സെക്രട്ടറി അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു. പത്മനാഭൻ പടിഞ്ഞാറേ വീട് അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി.                                                                                                        ചിത്രം :1   പുല്ലൂർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി കൂട്ടായ്മ രക്ഷാധികാരി പത്മനാഭൻ പടിഞ്ഞാറെ വീടിനെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദൻ അനുമോദിക്കുന്നു                                                                                                                                      
Reactions

Post a Comment

0 Comments