Ticker

6/recent/ticker-posts

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് അനാഥാവസ്ഥയിൽ

കാഞ്ഞങ്ങാട്: ആധുനിക രീതിയിൽ കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ആർക്കും വേണ്ടാത്ത അവസ്ഥയിൽ അഞ്ച് കോടി രൂപ ഹഡ്ക്കോയിൽ നിന്നുൾപ്പെടെ വായ്പയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ 108 മുറികളടങ്ങുന്ന മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. പുതിയ ബസ് സ്റ്റാൻ്റിലെ 108 മുറികളും വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് വിവി രമേശൻ ചെയർമാനായ അന്നത്തെ എൽഡിഎഫ് നഗരസഭാ ഭരണസമിതിയുണ്ടാക്കിയ ബൈലോയാണ് പ്രതിസന്ധിക്കിടയാക്കിയത്. കെട്ടിടമുറികൾ കച്ചവട ആവശ്യത്തിന് നൽകുമ്പോൾ 15 ലക്ഷം രൂപ ഓരോ മുറികൾക്കും നഗരസഭ ഡപ്പോസിറ്റ് നിബദ്ധനയുണ്ടാക്കി ബൈലോതയാറാക്കി സർക്കാറിലേക്കയച്ചു .ഇതോടെ ചെറുകിട വ്യാപാരികൾ നഗരസഭ വിളിച്ച കെട്ടിടടെൻ്റർ നടപടികളിൽ നിന്നും വിട്ട് നിന്നു. വൻകിട വ്യാപാരികൾക്ക് വേണ്ടിയാണ് ഭീമമായ ഡപ്പോസിറ്റ് തുക എഴുതിച്ചേർത്ത് ബൈലോതയാറാക്കുകയും ശേഷം സർക്കാറിലേക്കയച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടം കടന്നു വന്നതിനാൽ വൻകിടക്കാരും കെട്ടിടമുറികൾ വാടകക്കെടുക്കാനെത്തിയില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതോടെ കെ.വി.സുജാത ചെയർപേഴ്സണായ ഇപ്പോഴത്തെ എൽഡിഎഫ് നഗരസഭാ ഭരണസമിതി ബൈലോ ഭേദഗതി വരുത്തി കെട്ടിടമുറികളുടെ ഡപ്പോസിറ്റ് കുറക്കണമെന്നാവശ്യപ്പെട്ട് സർക്കാറിലേക്ക് കത്തുകളയച്ചെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും നഗര സഭക്ക് മറുപടി ലഭിച്ചില്ല അഞ്ച് കോടി രൂപക്ക് 18 ലക്ഷം രൂപ പ്രതിമാസം നഗര സഭ സ്വന്തം ഫണ്ടിൽ നിന്നും ഹഡ്ക്കോയി തിരിലേക്ക് തിരിച്ച
ടവ് നടത്തുന്നുണ്ട്.ഇതിൽ 5 ലക്ഷം രൂപ ഒരു മാസത്തേക്കുള്ള പലിശ മാത്രമാണ്. നാടിൻ്റെ വികസനത്തിന് ചില വഴിക്കേണ്ട കോടികൾ പലിശയായി വിനിയോഗിക്കുമ്പോൾ കെട്ടിടമുറികൾ വാടകയ്ക്ക് പോകുന്ന പക്ഷം പ്രതിമാസം വാടകയിനത്തിൽ നഗര സഭക്ക് ലഭിക്കേണ്ട മൂന്ന് കോടിയോളം രൂപയാണ് നഷ്ടപ്പെടുന്നത്. ഓരോ കെട്ടിടമുറികൾക്കും കാൽ ലക്ഷം രൂപ ചുരുങ്ങിയ കണക്കിൽ മാസം ലഭിക്കും.108 മുറികളിൽ ഒരു മുറി മാത്രമാണ് വാടകക്ക് പോയിട്ടുള്ളത്.ഒന്നാം നിലയിൽ മടിക്കൈ സഹകരണ ബാങ്ക് മെഡിക്കൽ ലാബ് തുടങ്ങിയതാണിത്.സ്റ്റാൻ്റിൽ ബസുകൾ കയറിയിറങ്ങുന്നല്ലാതെ സ്റ്റാൻ്റ് കൊണ്ട് ആർക്കും ഉപകാരമില്ലാത്ത അവസ്ഥ. രാത്രിയായാൽ ഇവിടം സാമൂഹ്യ ദ്രോഹികളുടെ താവളമാകും കഴിഞ്ഞ വർഷം സ്റ്റാൻ്റിൽ ഒരാൾ കുത്തേറ്റ് കൊല്ലപ്പെട്ടു. ഒരു കെട്ടിടമുറിയുടെ പിൻഭാഗം ചുമര് സാമൂഹ്യ ദ്രോഹികൾപാടെ തുരന്ന അവസ്ഥയിൽ കെട്ടിടങ്ങളുടെ ഷട്ടറുകൾ മിക്കതും തുരുമ്പെടുത്തു തുടർന്നും നടപടികൾ സ്വീകരിക്കാത്ത പക്ഷം നഗരസഭക്കെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രതിപക്ഷ പാർലമെൻ്ററി പാർടി ലീഡർ കെ.കെ.ജാഫർ അറിയിച്ചു

പടം'. അലാമപ്പള്ളിയിലെ കാഞ്ഞങ്ങാട് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ്, കെട്ടിടമുറികളും
Reactions

Post a Comment

0 Comments