Ticker

6/recent/ticker-posts

നൂറ് പേർക്ക് നന്മ മരച്ചുവട്ടിൽ ഭക്ഷണം നൽകി ഹോം ഗാർഡ് അസോസിയേഷൻ

കാഞ്ഞങ്ങാട്:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഹോംഗാര്‍ഡ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല കമ്മറ്റി നിര്‍ധനര്‍ക്ക്  ഭക്ഷണം നല്‍കി മാതൃകയായി . കാഞ്ഞങ്ങാട് നന്മമരം ചുവട്ടിലാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ആസാദിക്ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഹോംഗാര്‍ഡ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ല കമ്മറ്റിയാണ് നിര്‍ധനര്‍ക്ക്  ഭക്ഷണം നല്‍കി മാതൃകയായത് . . നൂറോളം നിര്‍ധനര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തു.. മുന്‍ നഗരസഭ ചേര്‍മാനും ഹോംഗാര്‍ഡ് അസോസിയേഷന്‍ ജില്ല രക്ഷാധികാരിയായവി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. 
ഹേംഗാര്‍ഡ് അസോസിയേഷന്‍ ജില്ല സെക്രട്ടറി ഏ വി ബിജു സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് രമേശന്‍ കെ അദ്ധ്യക്ഷത വഹിച്ചു. ഹോംഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ബാബു കീത്തോല്‍, ജില്ല ട്രഷറര്‍ സി വി നാരായണന്‍ , ജില്ല വൈ: പ്രസിഡന്റ മാരായ ജയന്‍ പി കെ , മണി കെ , ജില്ല ജോ : സെക്രട്ടറിമാരായ കുഞ്ഞികൃഷ്ണന്‍ എം വി , ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല കമ്മറ്റി മെമ്പര്‍മാരായ അരവിന്ദന്‍ , ഭാസ്‌ക്കരന്‍ പി മെമ്പര്‍മാരായ നളിനാ ധരന്‍ ടി വി , സുരേശന്‍ സി  ചടങ്ങില്‍ പങ്കെടുത്തു
Reactions

Post a Comment

0 Comments