കാഞ്ഞങ്ങാട്: ജനശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാഞ്ഞങ്ങാട് കല്ലൂരാവിയിലെ
ആദിൽ പാലായി ശ്രദ്ധേയനായി.
അറുപത്തിരണ്ടാമത് ജന്മദിനാഘോഷ വേളയിൽ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ അനുകരിച്ച് ആദിൽ അഭിനയിച്ച അഞ്ച് മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ പ്രേക്ഷകരെ അൽഭുതപ്പെടുത്തി. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത 1992-ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിലെ ഗാനം അതേപടി പാടി അഭിനയിച്ചാണ് പ്രിയ താരത്തിന് പിറന്നാള്‍ സമ്മാനമായി ആ ചിത്രത്തിലെ ഗാനം പുനരാവിഷ്‌കരിച്ചത്. ഒരു കൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ മുൻകൈയെടുത്താണ്ചിത്രത്തിലെ 'പാതിരാവായി നേരം' എന്ന ഗാനം പുനരാവിഷ്‌കരിച്ചത്. ഗാന പശ്ചാത്തലവും വസ്തുക്കളുമെല്ലാം അതേപടി ഉപയോഗിച്ചായിരുന്നു ആദിൽ മോഹൻലാലായത്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഗാനത്തിന് അഭിനന്ദനവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു രണ്ട് വർഷം മുൻപെ ആദിൽ അഭിനയരംഗത്തുണ്ട്. സിനിമകളിലും നിരവധി ടെലിഫിലിമുകളിൽ ഉൾപ്പെടെ അഭിനയിച്ചു പത്തു വയസുകാരൻ വിയറ്റ്നാം കോളനിയിലെ മോഹൻ ലാലിൻ്റെ വേഷമിട്ട തോട് കൂടി കേരളമാകെ അറിയപ്പെട്ടു.നിരവധി അവസരങ്ങൾ ഇപ്പോൾ തേടിയെത്തുന്നു മോഹൻ ലാലായുള്ള അഭിനയം വൈറലായതിന് പിന്നാലെ
മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുത്ത്
കാഞ്ഞങ്ങാട് ബുധനാഴ്ച നടന്ന പൊതുചടങ്ങിൽ ആദിലിനെ ആദരിച്ചു.മുൻ നഗരസഭാ ചെയർമാൻ വി.വി.രമേശൻ മെമൻ്റോ നൽകി.
ആദിൽ പാലായി കാഞ്ഞങ്ങാട് ബാവ നഗറിലെ അസ്ലം പാലായിയുടെ മകനാണ്.
പടം :മുൻ നഗരസഭ ചെയർമാൻ വി.വി.രമേശൻ ആദിത് പാലായിയെ അനുമോദിക്കുന്നു
0 Comments