കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് പത്ത് കോടി രൂപയുടെ തിമിംഗല ഛർദ്ദിയു
മായി മൂന്ന് പേർ പോലിസ് പിടിയിലായ കേസ് വനപാലകർക്ക് കൈമാറും. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പോലീസ് കൈമാറിയിട്ടുള്ളതിമിംഗല ഛർദ്ദി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരംലാബിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ അഷറഫ് പറഞ്ഞു. പിടിയിലായ
കൊവ്വൽ പള്ളി കടവത്ത് വീട്ടിൽ
നിഷാന്ത്. കെ. വി. ,41, മുറിയനാവി മാടമ്പില്ലത്ത്
സിദ്ദിഖ് 31. കള്ളാർകൊട്ടോടി നമ്പ്യാർ മാവിൽ
ദിവാകരൻ. പി 45 എന്നിവരെ കോടതി വഴി കസ്റ്റഡിയിൽ വാങ്ങി വനപാലകർ ചോദ്യം ചെയ്യും. തിമിംഗലത്തെ വേട്ടയാടി പിടിച്ച ശേഷം ഛർദ്ദി ശേഖരിച്ചതാണോയെന്നത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം.പി ടിയിലായ ദിവാകരൻ ഇടനിലക്കാരനും മറ്റുള്ളവർ സാധനം കൊണ്ട് വന്നവരാണ്.കർണാടക പുത്തുരിൽ നിന്ന് കൊണ്ട് വന്നെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
ഡി സി ആർ ബി
ഡി വൈ എസ് പി അബ്ദുൽ റഹിം, കാഞ്ഞങ്ങാട് ഡിവൈഎസ്പി
പി ബാലകൃഷ്ണൻ നായർ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ . കെ.പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെഡി ലാ ണ് കോടി കൾ വിലവരുന്ന ആമ്പർ ഗ്രീസ് കാഞ്ഞങ്ങാട് കോട്ടച്ചേരി
ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ വെച്ച് പിടികൂടിയത്.
പടം :ഹൊസ്ദുർഗ് പോലീസ് കോടതിക്ക് കൈമാറിയതിമിംഗല ഛർദ്ദി
0 Comments