കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ മരിച്ചു. ഇന്നലെ രാത്രി പൊലീസ് പിടിയിൽ നിന്നും
രക്ഷപ്പെട്ട മയക്ക് മരുന്ന് കേസിലെ പ്രതിയായ ദന്ത ഡോക്ടറെ പിടികൂടാൻ പോകവെ ഇന്ന് പുലർച്ചെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്ക് പറ്റി. ബേക്കൽ ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിവിൽ ഓഫീസർ കെ. കെ. സജീഷ് 40 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സജീഷ് ചെറുവത്തൂർ മയിച്ച സ്വദേശിയാണ്. വിദ്യാനഗർ നാലാം മൈലിൽ പുലർച്ചെ 2.45 മണിയോടെയാണ് അപകടം. സജീഷിൻ്റെ ആൾട്ടോ കാറും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചെങ്കള ഇ.കെ. നായനായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ സീനിയർ സിവിൽ ഓഫീസർ സുഭാഷ് ചന്ദ്രനെ 35 നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഡാൻസാഫ് ടീമിലെ മറ്റൊരംഗമായ സുഭാഷും ചേർന്ന് മേൽപ്പറമ്പ പൊലീസിനൊപ്പം സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി എം എ യും കഞ്ചാവും പിടികൂടിയിരുന്നു. ഈ കേസിൽ ഒരു പ്രതി അറസ്റ്റിലാവുകയും ഒപ്പമുണ്ടായിരുന്ന ദന്ത ഡോക്ടർ രക്ഷപ്പെട്ടിരുന്നു. ഈ പ്രതിയെ തേടി പോകുന്നതിനിടെയാണ് അപകടം. സജീഷിന് ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments