കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിൽ ഡിവൈഡറിലിടിച്ച ചരക്ക് ലോറി തല കീഴായി റോഡിൽ മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം. മുത്തപ്പനാർ കാവ് ജംഗ്ഷനിൽ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറും ക്ലീനറും കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. രാത്രി സമയങ്ങളിൽ ഈ ഭാഗത്ത് വലിയ അപകടസാധ്യത നിലനിൽക്കുന്നു. മറ്റ് റോഡുകളെ
അപേക്ഷിച്ച്
വാഹനങ്ങളുടെ ഹെഡ് ലൈറ്റിൻ്റെ വെളിച്ചം മൂലം എതിരെ വരുന്ന വാഹന ഡ്രൈവർമാർക്ക് റോഡ് വ്യക്തമായി കാണാനാവാത്തതാണ് അപകടത്തിൻ്റെ പ്രധാന കാരണം. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു.
0 Comments