കാഞ്ഞങ്ങാട് : ഉത്തരമലബാർ വാർത്ത പുറത്ത് വിട്ടതിന് പിന്നാലെകാഞ്ഞങ്ങാട് നഗരത്തിന് സമീപം ആവിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ച രണ്ട് പെൺവാണിഭ കേന്ദ്രങ്ങൾ സി.പിഎം പ്രവർത്തകർ വളഞ്ഞു. പെൺ വാണിഭ കേന്ദ്രങ്ങൾ സി.പി.എം പ്രവർത്തകർ ഒഴിപ്പിച്ചു. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് തൊട്ട് പിറകിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെൺവാണിഭ കേന്ദ്രവും ആവിക്കര പോളി റോഡിൽ വാടക ക്വാർട്ടേഴ്സിൽ നടന്ന് വന്ന മറെറാരു പെൺവാണിഭ കേന്ദ്രവുമാണ് ഇന്ന് രാത്രിയോടെ സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒഴിപ്പിച്ചത്. ആവിക്കര സി.പി.എം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപെടെ ചേർന്നാണ് കേന്ദ്രം ഒഴിപ്പിച്ചത്. നാട്ടുകാർ ക്വാർട്ടേഴ്സ് വളഞ്ഞതോടെ ഇടപാടുകാരായെത്തിയ രണ്ട് പുരുഷന്മാർ ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങി ഓടി. ഇവിടെ രണ്ട് അന്യ സംസ്ഥാന യുവതികളാണുണ്ടായത്. രണ്ടാമത്തെ കേന്ദ്രത്തിൽ ഗർഭനിരോധന ഉറകൾ ഉപയോഗിച്ചതും ഉപയോഗിക്കാൻ സൂക്ഷിച്ചതുമായവ കണ്ടെത്തി. രാത്രിയായതിനാൽ നാളെ ക്വാർട്ടേഴ്സ് ഒഴിയാമെന്ന് യുവതികൾ നാട്ടുകാരോട് പറഞ്ഞു. കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരനെതിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാളുകളായി ഇവിടെ ഇടപാട് നടന്ന് വരികയായിരുന്നു. ഹിന്ദി സംസാരിക്കുന്ന അന്യ സംസ്ഥാന യുവതികളെ താമസിപ്പിച്ചായിരുന്നു ഇടപാട്. 1500 മുതൽ 2000 രൂപ വരെ മണിക്കൂറിന് ഈടാക്കിയാണ് ഇടപാട് നടന്നത്. രാത്രിയിലും പകൽ നേരങ്ങളിലും ആവശ്യക്കാർ എത്തിയിരുന്നു. ബെഡ് ഉൾപെടെ എല്ലാ സജ്ജീകരണങ്ങളും ക്വാർട്ടേഴ്സിനുള്ളിൽ ഒരുക്കിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നും വ്യാപകമായി സ്ത്രീകളെ എത്തിച്ച് 'കച്ചവടം' നടത്തുന്ന റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്.ജില്ലയിൽ പല ഭാഗങ്ങളിലും പെൺവാണിഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
0 Comments