Ticker

6/recent/ticker-posts

വീട്ടമ്മയെ കാണാതായത് പരിഭ്രാന്തി പരത്തി ഒടുവിൽ കണ്ടെത്തി

കാഞ്ഞങ്ങാട് :വീട്ടമ്മയെ കാണാതായത് നാട്ടിൽ പരിഭ്രാന്തി പരത്തി. ഒടുവിൽ  വീട്ടമ്മയെ കണ്ടെത്തി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം പകൽ വീട്ടമ്മയെ കാണാതായത്. മൊബൈൽ ഫോൺ ഉൾപെടെ കൊണ്ട് പോയിരുന്നില്ല. ഇതോടെ ആശങ്കയായി. നാട്ടിലുടനീളം തിരച്ചിൽ നടന്നു. പൊലീസിലും വിവരം എത്തി. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഇതിനിടയിലാണ് കാസർകോട് സീതാംഗോളിയിൽ ബസ് വെയിറ്റിംഗ് ഷെഡിൽ ഇവിടത്തെ നാട്ടുകാർ കണ്ടെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അബോധാവസ്ഥയിൽ ആണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം.
Reactions

Post a Comment

0 Comments