കാഞ്ഞങ്ങാട്: നന്മ മരം ചാരിറ്റബ്ൾ സൊസൈറ്റിയുടെ അതിജീവന പദ്ധതി രണ്ടാം ഘട്ടം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
രണ്ടാം ഘട്ടത്തിൽ മൂന്നു നിർധനർക്കാണ് വിൽപ്പനയ്ക്കുള്ള സാധന സാമഗ്രികളോടു കൂടിയ പെട്ടിക്കട അനുവദിച്ചത്. കോടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനത്തും, കാഞ്ഞങ്ങാട് നഗരസഭയിലെ പുഞ്ചാവിയിലും പുല്ലുർ -പെരിയ പഞ്ചായത്തിലെ മൂന്നാം മൈലുമാണു പെട്ടിക്കട അനുവദിച്ചത്. താക്കോൽ ദാനം മന്ത്രി നിർവഹിച്ചു. നന്മമരം പ്രസിഡണ്ട് സലാം കേരള അsധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല. ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. മാധ്യമ പുരസ്കാരം നേടിയ എൻ.ഗംഗാധരൻ, കവയത്രിയും നാടകപ്രവർത്തകയുമായ സി പി ശുഭ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. സെക്രട്ടറി ഉണ്ണികൃഷ്ണൻ കിനാനൂർ സ്വാഗതവും ട്രഷറർ ബിബി കെ ജോസ് നന്ദിയും പറഞ്ഞു. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എൻ എ ലത്തീഫ്, ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി, സിക്രട്ടറി അസീസ് കടപ്പുറം, മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ ,മാധ്യമ പ്രവർത്തകരായ ടി.മുഹമ്മദ് അസ്ലം, ബഷീർ ആറങ്ങാടി, നന്മ മരം ഭാരവാഹികളായ ടി കെ നാരായണൻ , ഹരിഷ് , മൊയ്തു പടന്നക്കാട്, വിനോദ് താനത്തിങ്കൽ, പ്രകാശൻ ഇൻസൈറ്റ്, രതീഷ് കുശാൽ നഗർ, രാജൻ വി ബാലൂർ തുടങ്ങിയവർ സംബന്ധിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.
0 Comments