കാഞ്ഞങ്ങാട്: വിദ്യാർത്ഥി ഓടിച്ചകാർപോലീസിനെ കണ്ട് അമിത വേഗതയിലോടുന്നതിനിടെ മതിലിലിടിച്ചു തകർന്നു കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് അപകടം.കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വന്ന സ്വിഫ്റ്റ് കാർ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയിൽ ഓടിച്ച് പോകുന്നതിനിടെയാണ് അപകടം.കാർ ഏറെക്കുറെ തകർന്നെങ്കിലും കാർ ഓടിച്ച വിദ്യാർത്ഥിയും കാറിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പിന്നാലെയെത്തിയ പോലീസ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി വിട്ടയച്ചു. 17 വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകിയ മാതാവിൻ്റെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
0 Comments